DIET

DIET
DIET THIRUVANANTHAPURAM

Monday, August 29, 2016

തിരുവനന്തപുരം ഡയറ്റ്

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) തീരദേശ ജില്ലയായ തിരുവനന്തപുരത്തിലെ  നഗരസഭയായ ആറ്റിങ്ങലിലാണ് തിരുവനന്തപുരം ഡയറ്റ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍

അഞ്ചു ലക്ചര്‍ ഹാളുകള്‍, അഞ്ചു ഫാക്കല്‍റ്റി മുറികള്‍, കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, ആര്‍ട്ട് റൂം, ഓഫീസ്, പ്രിന്‍സിപ്പളിന്റെ ചേമ്പര്‍ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികള്‍, ഹോസ്റ്റല്‍, ഡയറ്റ് ലാബ് സ്കൂള്‍ ( ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവര്‍ക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവില്‍ ഹോസ്റ്റലില്‍ നല്‍കിവരുന്നു.

പ്രവര്‍ത്തന മേഖലകള്‍


അധ്യാപക പരിശീലനങ്ങള്‍

ഗവേഷണങ്ങള്‍

പഠന വിഭവങ്ങളുടെ നിര്‍മാണം

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങള്‍

തുടര്‍ വിദ്യാഭ്യാസം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേല്‍നോട്ടം